മൈക്രോസോഫ്റ്റ് ഫോണുകള്‍ അടുത്ത ആഴ്ച

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് പുതിയ മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഈ മാസം പന്ത്രണ്ടിന് ഈ ഫോണ്‍ പുറത്തിറക്കുമെന്നാണ് കമ്പനിയായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൌകര്യങ്ങള്‍ ഉള്ള ഫോണുകളാകും മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക. പിങ്ക് ഫോണുകള്‍ എന്ന കോഡിലാണ് മൈക്രോസോഫ്റ്റില്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മൊബൈലുകള്‍ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ വെരിസോണ്‍ വഴിയാണ് വിറ്റഴിക്കുക. യു‌എസിലാകും സെറ്റ് പുറത്തിറക്കുക. മൊബൈലുകളുടെ സോഫ്റ്റ്വെയറും ഹാര്‍ഡ്‌വെയറും ഓണ്‍ലൈന്‍ സര്‍വ്വീസുകളും മൈക്രോസോഫ്റ്റാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഡിവൈസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ജപ്പാനിലെ ഷാര്‍പ്പ് കോര്‍പ്പ് ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :