മൈക്രോസോഫ്റ്റിന് മൊബൈല്‍ ഫോണ്‍ ബിസിനസ് കൈമാറുന്നത് വൈകുമെന്ന് നോക്കിയ
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (12:05 IST)
PRO
മൈക്രോസോഫ്റ്റിന് മൊബൈല്‍ ഫോണ്‍ ബിസിനസ് കൈമാറുന്നത് ഏപ്രില്‍ വരെ വൈകുമെന്നു നോക്കിയ.
ഇന്ത്യയില്‍ വിവിധ നികുതിക്കേസുകള്‍ നേരിടുന്ന കമ്പനി ഏഷ്യയിലെ പല സര്‍ക്കാര്‍ ഏജന്‍സികളും വിശദീകരണം തേടിയിരിക്കുന്നതിനാല്‍ ഇടപാട് വൈകും എന്നാണു ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞത്.
720 കോടി ഡോളറിന്റെ ഇടപാട് ഈ മാസം പൂര്‍ത്തിയാക്കുമെന്നാണു കമ്പനി പറഞ്ഞിരുന്നത്. ഇന്ത്യയിലെ ഫോണ്‍ നിര്‍മാണ ഫാക്ടറി അടക്കമുള്ള ആസ്തികളാണു മൈക്രോസോഫ്റ്റിനു വില്‍ക്കുന്നത്.