മെഗാസ്റ്റാറുകള്‍ കറങ്ങാന്‍ ആഗ്രഹിക്കുന്നത് ആര്‍ക്കൊപ്പം?

കൊച്ചി| WEBDUNIA|
PRO
സൂപ്പര്‍സ്റ്റാറായാല്‍ എന്തെല്ലാം ചെലവുകളാണ്. ഇത് വല്ലതും ജനങ്ങള്‍ക്കറിയേണ്ടതുണ്ടോ? താരമായാല്‍ ഏറ്റവും വില പിടിച്ച കാര്‍ തന്നെ സ്വന്തമായി വേണം. ചില നടന്‍മാരുടെ വാഹനഭ്രമം തന്നെ പ്രശസ്തമാണ്. ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ സ്വന്തമാക്കുന്നവരില്‍ മത്സരിക്കുന്നവരാണ് മമ്മൂട്ടിയും തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമുമൊക്കെ. തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയ നടന്മാരില്‍ ഒരാള്‍ മമ്മൂട്ടിയാണ്.

സിനിമയില്‍ വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും മാറുന്നത് പോലെയാണ് പലപ്പോഴും നമ്മുടെ നടീനടന്മാര്‍ വാഹനങ്ങള്‍ മാറുന്നത്. നമ്മുടെ നടീനടന്മാരുടെ വാഹന ഭ്രമത്തെക്കുറിച്ച് കുറച്ച്. ചിലപ്പോള്‍ ഇത് വായിച്ച് തീരുമ്പോള്‍ പലരും വാഹനം മാറിയിട്ടുണ്ടാവും.

വാഹനാ വിദഗ്ദര്‍ വാഹനങ്ങള്‍ക്കും ലിംഗഭേദവും സ്വഭാവവും നിശ്ചയിച്ചിട്ടുണ്ട്. ഒതുക്കവും ഇണക്കവുമുള്ള സുന്ദരിമാരായ കാറുകളും മുരള്‍ച്ചയോടെ കുതിച്ചു പായുന്ന വീരന്മാരും ഇവരുടെ പോര്‍ച്ചുകളെ അലങ്കരിക്കുന്നു.

കെഎല്‍ 7ബിടി 369. കെഎല്‍ 7ബിപി 369, കെഎല്‍ 7ബിഎല്‍ 369, ഈ കാര്‍ നമ്പരൊക്കെ ആരുടെയാണെന്ന് ചോദിക്കേണ്ട കാര്യമില്ല. നടന്‍ മമ്മൂട്ടിയുടെത്. സൂപ്പര്‍താരത്തിന്റെ വിവിധ കാറുകളുടേതാണ് ഈ നമ്പറുകള്‍. സെഡാന്റെ കമനീയ ശേഖരമാണു മമ്മൂക്കായുടേത്.ഇതില്‍ ഏറ്റവും പ്രധാന്യം ജാഗ്വറിനാണ്.

ജാഗ്വര്‍ എക്സ്ജെ-എല്‍ എന്ന കാറാണ് ആദ്യം പറയേണ്ടത്. ഈ സെഡാന് 83,56,478 രൂപ മുതല്‍ 1,01,92,925 രൂപ വരെയാണ് വില. രണ്ട് പതിപ്പുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. 3 ലിറ്റര്‍ - 5 ലിറ്റര്‍ എന്‍ജിന്‍ വേരിയന്‍റുകളില്‍. 14 നിറവ്യതിയാനങ്ങളില്‍ ഈ വാഹനം ലഭിക്കും.

മലയാളത്തിലൊപ്പം ബോളിവുഡിലും ഒരുപോലെ പേരുകേട്ട നമ്മുടെ യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് ഒരു ക്യു 7 ആണ് സാധാരണ ഉപയോഗിക്കുന്നത്. കൂടാഎ ഒരു ബി എം ഡബ്ല്യു ഇസഡ് 4ഉം ഉണ്ട്.

അസൂയാവഹമായിരുന്നു ഈ തിരുവല്ലാക്കാരി ഡയാനയുടെ വളര്‍ച്ച. ഇപ്പോള്‍ രാമരാജ്യത്തിലൂടെ ആന്ധ്രസര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയ നമ്മുടെ സ്വന്തം നയന്‍സിന് നാല് കാറുകളാണ് ഉള്ളത്. ഇവയില്‍ നയന്‍സ് ഏറെ ഇഷ്ടപ്പെടുന്നത് ബിഎംഡബ്ലിയു എക്സ്5 (ന്യൂ ജനറേഷന്‍) ക്രോസ്സോവറാണ്.

കാവ്യയുടെ കാര്‍ ബിഎംഡബ്ലിയുവാണ്. 5 സീരീസ് വാഹനങ്ങളിലൊന്നായ എഫ്10 520 ഡിയാണ് കാവ്യാമാധവന്‍ ഉപയോഗിക്കുന്നത്. പ്രിയ നായിക മീര ജാസ്മിന്റേത് ഒരു മിനി കൂപ്പറും.

ലാലേട്ടന്‍റെ പക്കലുള്ളത് മെഴ്സിഡസ് ബെന്‍സ് എസ് 350 സി ഡി ഐ ആണ്. കേരളത്തിലേക്ക് ഇവനെ ആദ്യമായി കൊണ്ടുവരുന്നത് മോഹന്‍ലാലാണ്. ചെന്നൈയിലെത്തുമ്പോള്‍ ലാലേട്ടന്‍ കറങ്ങുന്നത് സംവിധായകന്‍ പ്രിയദര്‍ശന്റെ ബെന്റ്ലി CFSലും.

ജനപ്രിയ നായകന്‍ ദിലീപും മെട്രോ നായകന്‍ ഫഹദും ഉപയോഗിക്കുന്നത് ഒരു ഒരു ബിഎംഡബ്ലിയു എക്സ് 6. കുഞ്ചാക്കോ ബോബന്‍ ഉപയോഗിക്കുന്നത് ഒരു ഓഡി ക്യു7നും ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :