മുന്നില്‍ 6 വര്‍ഷം; എയര്‍ ഇന്ത്യ രക്ഷപ്പെടുമോ?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന എയര്‍ ഇന്ത്യയെ രക്ഷിച്ചെടുക്കാന്‍ സാമ്പത്തിക പുനഃസംഘടനാ പാക്കേജ്. ഇത് പ്രകാരം അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ നഷ്ടം നികത്തി തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ. ഈ സാമ്പത്തിക വര്‍ഷം 6,750 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കുക.

2021 വരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 30,000 കോടിയുടെ ഓഹരി മൂലധന സഹായം കമ്പനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ 2018 ഓടെ കമ്പനിയുടെ പ്രവര്‍ത്തനം ലാഭത്തിലാക്കാം. വായ്പ നല്‍കിയിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 7,400 കോടിയുടെ ഡിബെഞ്ച്വറുകള്‍ പുറത്തിറക്കുന്നതും കമ്പനിക്ക് ആശ്വാസകരമാകും.

വരും വര്‍ഷങ്ങളില്‍ 37 വിമാനങ്ങള്‍ തിരിച്ചുവിളിക്കാനും 130 ഓളം വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കാനും പദ്ധതിയുണ്ട്.

നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തന നഷ്ടം 1,700 കോടിയാണ്. അതേസമയം മാര്‍ച്ച് മാസത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :