മാര്‍ച്ചില്‍ 20 ദശലക്ഷം മൊബൈല്‍ വരിക്കാര്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (16:10 IST)
രാജ്യത്ത് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 584.32 ദശലക്ഷം കവിഞ്ഞു. മാര്‍ച്ച് മാസത്തില്‍ മാത്രം 20 ദശലക്ഷം പുതിയ ഉപയോക്തളാണ് മൊബൈല്‍ സിം കാര്‍ഡുകള്‍ വാങ്ങിയതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ 13.1 മില്യന്‍ ആളുകള്‍ ജി എസ് എം വരിക്കാരായിരുന്നു.

ഭാര്‍തി എയര്‍ടെല്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോക്തളുള്ള കമ്പനി. 121.7 മില്യന്‍ ഉപയോക്താക്കളാണ് എയര്‍ടെലിന് മൊത്തത്തിലുള്ളത്. 94.14 മില്യന്‍ ഉപയോക്താക്കളുള്ള വോഡാഫോന്‍ ആണ് രണ്ടാം സ്ഥാനത്ത്. ജി എസ് എം ഓപ്പറേറ്റേഴ്സ് ബോഡി ആയ സിഒഎഐ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഭാര്‍തി എയര്‍ടെല്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോക്തളുള്ള കമ്പനി. മാര്‍ച്ചില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം ടെലികോം വിപണിയുടെ 21.84 ശതമാനം ഓഹരികള്‍ ഭാരതി എയര്‍ടെല്ലിന്റെ കൈവശമാണ്. രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 17.53 ശതമാനം ഓഹരികളും വോഡാഫോണ് 17.26 ശതമാനം ഓഹരികളുമാണുള്ളത്.

അതേസമയം, മാര്‍ച്ചില്‍ വരിക്കാരെ നേടുന്നതില്‍ എയര്‍ടെല്ലിന്റെ പിന്തള്ളി വോഡാഫോണ്‍ ഒന്നാമതെത്തി. വൊഡാഫോണ് പുതുതായി 3.6 ദശലക്ഷം പുതിയ വരിക്കാരെ ലഭിച്ചപ്പോള്‍ എയര്‍ടെല്ലിന് ലഭിച്ചത് 3 ദശലക്ഷം മാത്രമാണ്. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിലും രണ്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :