മാരുതിയുടെ കിസാഷി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയിലെ ആഡംബരകാര്‍ വിപണിയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ മാരുതി സുസുകിയും തയ്യാറെടുക്കുന്നു. സെഡാന്‍ വിഭാഗമായ കിസാഷിയെ ഉടന്‍ ഇന്ത്യയിലെത്തിക്കുകയാണ് മാരുതിസുസുകി. 2011 ഫെബ്രുവരി 2നാകും സെഡാന്‍ കിസാഷി ഇന്ത്യയിലെത്തുക. നിലവില്‍ ജപ്പാനില്‍ ലഭ്യമായ കിസാഷി അതേപടി ഇവിടെ ഇറക്കുമതി ചെയ്യാനാണ് മാരുതിയുടെ തീരുമാനം.

കിസാഷിയില്‍ 2.4 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഓട്ടോമാറ്റിക്‌, മാനുവല്‍ ഓപ്‌ഷന്‍സും ലഭ്യമാണ്‌. ഇന്ത്യയില്‍ ലഭ്യമാകുന്ന സെഡാന്‍ വിഭാഗത്തില്‍പ്പെട്ട മറ്റ്‌ കാറുകളിലെ എല്ലാ സൗകര്യങ്ങളും കിസാഷിയിലുണ്ടാകുമെന്നറിയുന്നു. 12 ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെയാകും ഇതിന്റെ വില.

അടുത്ത അഞ്ചു മുതല്‍ ഏഴുവരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ആഡംബരകാര്‍ വിപണിയുടെ നേതൃത്വം ഏറ്റെടുക്കുകയാണ്‌ മാരുതി സുസുക്കിയുടെ ലക്‍ഷ്യം. ഇതു മുന്നില്‍ കണ്ടുകൊണ്ടാണ്‌ സെഡാന്‍ കിസാഷി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്‌ എന്ന്‌ മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ മായന്‍ക്‌ പരീക്‌ പറയുന്നു. വിപണിയുടെ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ വര്‍ഷത്തില്‍ 55,000 യൂണിറ്റാണ്‌ എ4, എ5 വിഭാഗത്തില്‍ വില്‍പന നടക്കുന്നത്‌.

ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ മാരുതിക്കാണ് ആധിപത്യം. ആള്‍ട്ടോ, സെന്‍, വാഗണ്‍ ആര്‍, സ്വിഫ്‌റ്റ്‌, റിറ്റ്‌സ്‌, എസ്‌റ്റാര്‍ തുടങ്ങിയ മാരുതി കാറുകള്‍ക്ക്‌ ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :