മാരുതിയുടെ അറ്റാദായത്തില്‍ 170% മുന്നേറ്റം

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുകിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 2009-10 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രാകാരം മാരുതിയുടെ അറ്റാദായം 170 ശതമാനം വര്‍ധിച്ച് 656.55 കോടി രൂ‍പയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 243.13 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തവരുമാനവും വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 30 ശതമാനം വര്‍ധിച്ച് 6538.34 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെ നാലാം പാദത്തില്‍ മൊത്തവരുമാനം 8503.52 കോടി രൂപയായിരുന്നു.

2009 മാര്‍ച്ചില്‍ അറ്റാദായ വരുമാനം 12187.40 ദശലക്ഷമായിരുന്നു എങ്കില്‍ 2010 മാര്‍ച്ച് 31ന് അറ്റാദായ വരുമാനം 24976.20 ദശലക്ഷം രൂ‍പയായിട്ടുണ്ട്. മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഓഹരി ഉടമകള്‍ക്ക് ആറ് രൂപ ലാഭവീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

2009-10 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുകി 10,18,365 കാറുകളാണ് വില്‍പ്പന നടത്തിയത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 7,92,167 യൂണിറ്റുകളെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഇത് കാണിക്കുന്നത്.
ഇന്ത്യയില്‍ 8,70,790 കാറുകള്‍ വിറ്റപ്പോള്‍ വിദേശത്തേക്ക് 1,47,575 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :