മാരുതിയുടെ അറ്റാദായത്തില്‍ 17.8% ഇടിവ്

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ ഇടിവ്. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം‌പാദത്തില്‍ മാരുതിയുടെ അറ്റാദായം 17. 80 ശതമാനമായാണ് കുറഞ്ഞത്.

കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം‌പാദത്തില്‍ മാരുതിയുടെ അറ്റാദായം 565. 17 കോടിയായാണ് ഇടിഞ്ഞത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 687.53 കോടി രൂപയായിരുന്നു. അതേസമയം മൊത്തം വില്‍‌പ്പന 26. 49 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍‌വര്‍ഷത്തില്‍ 7,333.77 കോടി രൂപയുടെ വില്‍‌പ്പന നടന്നത് ഇപ്പോള്‍ 9,276.73 കോടിയായിട്ടാണ് വര്‍ദ്ധിച്ചത്.

കമ്മോഡിറ്റി വില ഉയര്‍ന്നതിനാലാണ് അറ്റാദായം ഇടിഞ്ഞതെന്നു കമ്പനി അറിയിച്ചു. കയറ്റുമതി വരുമാനത്തില്‍ ഇടിവുണ്ടായതും അറ്റാദായം ഇടിയാന്‍ കാരണമായെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :