മാരുതി പ്ലാന്‍റ് വീണ്ടും സ്തംഭിച്ചു

മുംബൈ| WEBDUNIA|
മനേസാര്‍ മാരുതി പ്ലാന്റില്‍ വീണ്ടും ഉല്‍പ്പാദനം സ്തംഭിച്ചു. സല്‍സ്വഭാവ ബോണ്ടില്‍ നിര്‍ബന്ധമായും ഒപ്പുവയ്ക്കണമെന്ന കമ്പനിയുടെ ആവശ്യം ജീവനക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇത്.

ബോണ്ടില്‍ ഒപ്പുവയ്ക്കാത്ത 2,000ത്തോളം ജീവനക്കാരെ ജോലിയില്‍ പ്രവേശിക്കാന്‍ കമ്പനി അനുവദിച്ചില്ല. ജോലിക്കാരില്‍ ചിലര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ഉത്പാദനത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പെരുമാറിയതിന് കഴിഞ്ഞ ദിവസം 10 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് പേരെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ടെന്നും കമ്പനിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. മൂന്നു മാസത്തിനിടെ ഇത് മൂന്നാം തവണയാണു പ്ലാന്‍റ് സതംഭിക്കുന്നത്.

മനേസാര്‍ പ്ലാന്‍റില്‍ പ്രതിദിനം 1,200 കാറുകള്‍ നിര്‍മിക്കുന്നുണ്ടെന്നാണു കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :