മാന്ദ്യം അവസാനിക്കുന്നതായി ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (10:23 IST)
PRO
PRO
സാമ്പത്തിക മാന്ദ്യം അവസാനിക്കുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി യുഎസ് പ്രസിഡന്‍റ് ബരാക് അഭിപ്രായപ്പെട്ടു. മാന്ദ്യത്തിന്‍റെ രൂക്ഷത കുറഞ്ഞതായി ഫെഡറല്‍ റിസേര്‍വും സാമ്പത്തിക വിദഗ്ദ്ധരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വടക്കന്‍ കരോളിനയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഒബാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്. താന്‍ അധികാരത്തിലേറുന്ന സമയത്തെ അപേക്ഷിച്ച് തൊഴില്‍ നഷ്ടം പകുതിയായി കുറഞ്ഞതായി അദ്ദേഹം വിലയിരുത്തി. അതേസമയം തൊഴില്‍ നഷ്ടം ഇപ്പോഴും തുടരുന്നതായി ഒബാമ സമ്മതിച്ചു.

ഭവന നിരക്ക് മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇത് ശുഭസൂചകമാണ്. രണ്ട് പ്രമുഖ വാഹന നിര്‍മാണ കമ്പനികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ ഒബാമ ന്യായീകരിച്ചു. നേരത്തെ പ്രഖ്യാപിച്ച 787 ബില്യണ്‍ ഡോളാറിന്‍റെ സഹായ പാക്കേജ് വിപണിയില്‍ ഫലം കണ്ടു തുടങ്ങിയതായും ഒബാമ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :