മാക്സില്‍ നിന്ന് ന്യൂയോര്‍ക്ക് ലൈഫ് പുറത്തേക്ക്?

ന്യൂഡല്‍‌ഹി| WEBDUNIA|
മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍‌ഷൂറന്‍സ് കമ്പനിയിലെ മുഴുവന്‍ ഓഹരിയും വില്‍‌ക്കാന്‍ ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തീരുമാനിച്ചതായി വാര്‍ത്ത. ഡല്‍‌ഹി അടിസ്ഥാനമാക്കിയുള്ള മാക്സ് ഇന്ത്യയുടെ സംരംഭമായ മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍‌ഷൂറന്‍സ് 2000-ലാണ് ആരംഭിച്ചത്. നിലവില്‍ 26% ഓഹരിയാണു ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സിനുള്ളത്. ബാക്കി ഓഹരികള്‍ മാക്സ് ഇന്ത്യയുടെയും ആക്സിസ് ബാങ്കിന്റെയും കയ്യിലാണ്. തങ്ങളുടെ കയ്യിലുള്ള ഓഹരികള്‍ മുഴുവനും മാക്സ് ഇന്ത്യക്ക് തന്നെ വില്‍‌ക്കാനാണ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു.

ഏഷ്യന്‍ വിപണിയില്‍ നിന്നു പിന്‍വാങ്ങുന്ന കമ്പനി സ്വന്തം മേഖലയായ വടക്കേ അമേരിക്കയില്‍ വിപുലീകരണത്തിനാണ് ന്യൂയോര്‍ക്ക് ലൈഫ് തയാറെടുക്കുന്നത്. തായ്‌ലാന്‍ഡ്, ഹോങ്കോങ്, തെക്കന്‍ കൊറിയ, ചൈന എന്നീ രാജ്യങ്ങളിലും കമ്പനിക്കു നിക്ഷേപമുണ്ട്. വാര്‍ത്ത എന്തായാലും മാക്സ് ന്യൂയോര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള ബിസിനസ് കണക്കിലെടുക്കുമ്പോള്‍ കമ്പനിക്ക് 339 കോടി രൂപ ലാഭം ഉണ്ടായിട്ടുണ്ടെന്നാണ് മാക്സ് ന്യൂയോര്‍ക്ക് പറയുന്നത്. 31,748 ഏജന്റുകളിലൂടെ 58 ലക്ഷം പോളിസികള്‍ കമ്പനി തുവരെ വിറ്റുകഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :