മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായത്തില്‍ വര്‍ദ്ധന

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 26 ജനുവരി 2011 (12:15 IST)
മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡിന്‍െറ അറ്റാദാത്തില്‍ വര്‍ദ്ധന. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 113 ശതമാനമായാണ് അറ്റാദായം വര്‍ദ്ധിച്ചത്. മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടിവ് ചെയര്‍മാന്‍ വി പി നന്ദകുമാറാണു സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

മുന്‍വര്‍ഷം 34.99 കോടിയായിരുന്ന അറ്റാദായം 74.53 കോടിയായാണ് ഉയര്‍ന്നത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പതു മാസം അറ്റാദായം 129 ശതമാനം ഉയര്‍ന്ന് 180.86 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 79 കോടിയായിരുന്നു.

മൂന്നാം പാദത്തില്‍ കമ്പനിയുടെ ആസ്തി 188 ശതമാനം ഉയര്‍ന്ന് 6,498 കോടിയായി. പ്രവര്‍ത്തന വരുമാനം 330 കോടി രൂപയായി. നികുതിയിതര ലാഭം 111 കോടിയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 53 കോടിയായിരുന്നു. മൊത്തം ഉപയോക്താക്കളുടെ എണ്ണം 10.28 ലക്ഷമായി ഉയര്‍ന്നെന്നും വി പി നന്ദകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :