ഭാരതി എയര്‍ടെല്ലിന് 8.2% നഷ്ടം

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ ഭാര്‍തി എയര്‍ടെലിന്‍റെ അറ്റാദായത്തില്‍ 8.2 ശതമാനത്തിന്റെ ഇടിവ്. 2009-10 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം 20.55 ബില്യന്‍ രൂപയാണ് എയര്‍ടെലിന്‍റെ അറ്റാദായം. ഇതിന് മുന്‍ വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായ വരവ് 22.39 ബില്യന്‍ രൂ‍പയായിരുന്നു.

ലോകത്ത് തന്നെ ഏറ്റവും മികച്ച ടെലികോം കമ്പനിയായ എയര്‍ടെല്‍ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനായി കാള്‍ നിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ എയര്‍ടെല്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. അറ്റാദായത്തില്‍ ഇടിവ് വന്നതോടെ കമ്പനിയുടെ ഓഹരികള്‍ക്കും വില ഇടിഞ്ഞിട്ടുണ്ട്. ഭാരതി ഓഹരികള്‍ക്ക് 1.5 ശതമാനം ഇടിഞ്ഞ് 293.70 രൂപയായിട്ടുണ്ട്.

രാജ്യത്ത് ഏകദേശം 128 ദശലക്ഷം മൊബൈല്‍ വരിക്കാരുള്ള എയര്‍ടെല്ലാണ് ഇന്ത്യന്‍ ടെലികോം വിപണിയിലെ 22 ശതമാനം ഓഹരികളും നിയന്ത്രിക്കുന്നത്. ശ്രീലങ്കയിലും ബംഗ്ലാദേശിലും എയര്‍ടെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കമ്പനിയുടെ വരുമാനം രണ്ട് ശതമാനം വര്‍ധിച്ചിട്ടുണ്ട്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 100.56 ബില്യന്‍ രൂപയായിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ കമ്പനി നേടിയത് 8.8 ദശലക്ഷം വരിക്കാരെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :