ബ്ലാക്ബെറി പ്ലേബുക്ക് തിരിച്ചുവിളിക്കുന്നു

ടൊറന്റോ| WEBDUNIA| Last Modified തിങ്കള്‍, 16 മെയ് 2011 (17:50 IST)
ബ്ലാക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുതുതായി പുറത്തിറക്കിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളായ പ്ലേബുക്ക് തിരിച്ചുവിളിക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ കേടുപാടിനെ തുടര്‍ന്നാണ് ഇത്.

ഇതിനോടകം 1,000 പ്ലേബുക്കുകള്‍ കമ്പനി തിരിച്ചുവിളിച്ചുകഴിഞ്ഞു. തിരിച്ചുവിളിച്ച പ്ലേബുക്കുകള്‍ വിതരണക്കാരുടെ പക്കലാണെന്നും ഇത് ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിയിരുന്നില്ലെന്നും കമ്പനി അറിയിച്ചു.

പ്ലേബുക്ക് എന്ന പേരിരില്‍ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ കഴിഞ്ഞ മാസം മാത്രമാണ് കമ്പനി വിപണിയിലെത്തിച്ചത്. ആദ്യ ആറ് ആഴ്ചയ്ക്കുള്ളില്‍ അഞ്ച് ലക്ഷം പ്ലേബുക്കുകള്‍ വില്‍ക്കാനാണ് ബ്ലാക്‌ബെറി ലക്‍ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ വിപണിയില്‍ നിന്ന് തണുപ്പന്‍ പ്രതികരണമായിരുന്നു ഇതിന് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :