ബിഎസ്എന്‍എല്‍ വരിക്കാരെ തേടുന്നു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 20 ഫെബ്രുവരി 2010 (15:13 IST)
PRO
സര്‍ക്കാര്‍ നിയന്ത്രിത ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വരിക്കാരുടെ എണ്ണം ഉയര്‍ത്താന്‍ ഒരുങ്ങുന്നു. വരുന്ന സാമ്പത്തിക വര്‍ഷം 2.2 കോടി (22 മില്യന്‍) ഉപഭോക്താക്കളെ അധികം ചേര്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.മൊബൈല്‍ ബാങ്കിംഗിന്‍റെ പ്രചാരം വര്‍ദ്ധിച്ചതും മൊബൈലിലൂടെയുള്ള വമ്പന്‍ പരസ്യമാര്‍ക്കറ്റും പ്രയോജനപ്പെടുത്താന്‍ ലക് ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ നീക്കം.

ത്രീ ജി കണക്ഷനുകളില്‍ രണ്ട് മില്യന്‍ ഉപഭോക്താക്കളെയും ടു ജി കണക്ഷനുകളില്‍ 20 മില്യന്‍ ഉപഭോക്താക്കളെയുമാണ് കമ്പനി ഉന്നമിടുന്നത്.നടപ്പുസാമ്പത്തിക വര്‍ഷം 1.8 മില്യന്‍ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്‍ വരിക്കാരായി ചേര്‍ക്കാന്‍ ലക് ഷ്യമിട്ടിരുന്നത്. നിലവില്‍ 1.4 മില്യന്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ കമ്പനിക്ക് ആയിട്ടുണ്ട്.

നിലവില്‍ 8.5 ലക്ഷം ത്രീ ജി ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിനുള്ളത്. അടുത്ത മാസം അവസാനത്തോടെ ഈ സംഖ്യ പത്തുലക്ഷത്തിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ടു ജി ഉപഭോക്താ‍ക്കളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്‍റെ നാല്‍പത് ശതമാനം അധികം തുകയാണ് കമ്പനിക്ക് ത്രീ ജി ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്.

നിലവില്‍ 318 നഗരങ്ങളിലാണ് ബിഎസ്എന്‍എല്‍ ത്രീ ജി സേവനം നല്‍കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ 760 നഗരത്തില്‍ ത്രീ ജി സേവനം ലഭ്യമാക്കാനാണ് പദ്ധതി. ഇതോടെ വരുമാനത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :