ബിഎസ്എന്‍എല്‍ ഒറീസയില്‍ 3ജി സേവനം തുടങ്ങി

ഭുവനേശ്വര്‍| WEBDUNIA|
പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ഒറീസയില്‍ 3ജി മൊബൈല്‍ കമ്യൂണിക്കേഷന്‍സ് സംവിധാനം തുടങ്ങി. ഭുവനേശ്വറിലാണ് പുതിയ സേവനം ആരംഭിച്ചതെങ്കിലും ജൂലൈ മാസത്തോടെ സംസ്ഥാനത്തെ 48 സ്ഥലങ്ങളില്‍ ഈ സേവനം ലഭ്യമാക്കും.

മള്‍ട്ടിമീഡിയ, വേഗതയേറിയ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സേവനം, ഇന്‍റനെറ്റ് കണക്ഷന്‍ തുടങ്ങിയവ പുതിയ സംവിധാനത്തിന്‍റെ പ്രത്യേകതകളാണെന്ന് ബിഎസ്എന്‍എല്‍ ഒറീസ സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എഎന്‍ റായ് പറഞ്ഞു. വീഡിയോ കോളുകള്‍ വിളിക്കാനും ലൈവ് ടിവി പ്രോഗ്രാമുകള്‍ കാ‍ണാനും ഇ-മെയിലുകള്‍ സ്വീകരിക്കാ‍നും മ്യൂസിക് ഡൌണ്‍ലോഡ് ചെയ്യാനും പുതിയ സംവിധാനത്തില്‍ സൌകര്യമുണ്ടാവും.

എം-ബാങ്കിംഗ്, എം-കൊമേഴ്സ് തുടങ്ങിയ സേവനങ്ങളും ക്രമേണ 3ജി സംവിധാനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് എഎന്‍ റായ് പറഞ്ഞു. പ്രീപെയിഡ്, പോസ്റ്റ് പെയിഡ് രീതികളില്‍ പുതിയ സേവനം ലഭ്യമാകും. ഒറീസയിലെ 30 ജില്ലാ ആസ്ഥാനങ്ങളും 18 മറ്റ് വ്യവസായ വാണിജ്യ പ്രാധാന്യ പട്ടണങ്ങളും ഈ വര്‍ഷം 3ജി മാപ്പില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :