ബിഎംഡബ്ല്യു 6 സീരീസ് വിപണിയിലെത്തി

ഉദയ്പുര്‍| WEBDUNIA| Last Modified ഞായര്‍, 27 മാര്‍ച്ച് 2011 (11:09 IST)
PRO
PRO
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ആഡംബരകാര്‍ വിഭാഗത്തിലെപുതിയ 6 സീരീസ് കണ്‍വേര്‍ട്ടിബിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 95 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു 6 സീരീസ് 650 ഐയുടെ എക്സ്ഷോറൂം വില.

എട്ടു നിറങ്ങളില്‍ ഇത് ലഭ്യമാകും. ആല്‍ഫൈന്‍ വൈറ്റ്, ഓറിയോണ്‍ സില്‍വര്‍, ടൈറ്റാനിയം സില്‍വര്‍, ബ്ലാക്ക് സഫയര്‍, ഹവാന, സ്പെ യ്സ് ഗ്രേ, ഡീപ്പ് ബ്ലൂ സീ, വെര്‍മിലിയന്‍ റെഡ് എന്നീ നിറങ്ങളിലാണു 6 സീരിസ് 650 ഐ ലഭിക്കുക. കരുത്തേറിയ എന്‍ജിനും മനോഹരമാര്‍ന്ന ഇന്‍റീരിയറുമാണു പ്രത്യേകത. ബിഎംഡബ്ല്യു ട്വിന്‍ പവര്‍ ടര്‍ബൊ ടെക്നോളജിയും ഡയറക്റ്റ് ഇന്‍ജക്ഷന്‍ സംവിധാനവുമുള്ള 4.4 ലിറ്റര്‍ വി എട്ട് എഞ്ചിനാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ കഴിയും. ഉയര്‍ന്ന മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് ‍.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 60,000 യൂണിറ്റ് വില്‍ക്കാനാണു കമ്പനി ലക്‍ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഇതിന്‍റെ ഭാഗമായി 70 കോടി മുതല്‍ മുടക്കുമെന്നും കമ്പനി അറിയിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ എസ്യുവി എക്സ്3 പുറത്തിറക്കും. ചെന്നൈ പ്ലാന്‍റില്‍ നിന്നാവും ഇവ വിപണിയിലെത്തുകയെന്നും കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :