ബാറ്ററി കാറില്‍ നിന്നും 2,70,350 രൂപയുടെ വരുമാനമെന്ന് മന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 10 ജൂണ്‍ 2013 (14:10 IST)
PRO
തിരുവനന്തപുരം മൃഗശാലയില്‍ ഏര്‍പ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ബാറ്ററി കാറില്‍ നിന്നും 2,70,350 രൂപയുടെ വരുമാനം ലഭിച്ചതായി മന്ത്രി പി കെ ജയലക്ഷ്മി. 2013 മാര്‍ച്ച് 13 മുതല്‍ ജൂണ്‍ 2 വരെയുള്ള കണക്കാണിത്.

ഇത്തരത്തിലുള്ള നാലു വാഹനങ്ങള്‍ വാങ്ങുന്നതിന് ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ രണ്ടു വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതിനായി 22,13,250 രൂപ ചിലവായതായി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :