ബജാജിന് 100 ശതമാനം കുതിപ്പ്

പൂനെ| WEBDUNIA| Last Modified ചൊവ്വ, 2 ഫെബ്രുവരി 2010 (15:34 IST)
PRO
പുതുവര്‍ഷത്തില്‍ ബജാജ് ഓട്ടോ റെക്കോര്‍ഡ് വില്‍പന നേട്ടം സ്വന്തമാക്കി. ജനുവരിയില്‍ ടൂ-ത്രീ വീലര്‍ വില്‍പനയില്‍ നൂറ് ശതമാനം കുതിപ്പാണ് ബജാജിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1.32 ലക്ഷം യൂണിറ്റുകളുടെ സ്ഥാനത്ത് 2.66 ലക്ഷം യൂണിറ്റുകളാണ് കമ്പനി വില്‍പന നടത്തിയത്.

മോട്ടോര്‍ സൈക്കിള്‍ വില്‍പന 112 ശതമാനം ഉയര്‍ന്നു. 2.32 ലക്ഷം ബൈക്കുകള്‍ ജനുവരിയില്‍ ബജാജ് വില്‍പന നടത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം, 1.09 ബൈക്കുകളാണ് കമ്പനി വിറ്റത്. ത്രീ വീലര്‍ വില്‍പന 32969 യൂണിറ്റായി ഉയര്‍ന്നു. ബജാജ് വാഹനങ്ങളുടെ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധന രേഖപ്പെടുത്തി. 71695 വാഹനങ്ങളാണ് ബജാജ് കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്.

പള്‍സര്‍, ഡിസ്കവര്‍ ബൈക്കുകളുടെ വില്‍പനയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. ബജാജ് ഓട്ടോയുടെ വിപണി ഓഹരി 2009 ജനുവരിയിലെ 21 ശതമാനത്തില്‍ നിന്ന് 2010 ജനുവരിയില്‍ 32 ശതമാനമായി ഉയര്‍ന്നതായി മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :