ഫോര്‍ബ്സ് പട്ടികയില്‍ 56 ഇന്ത്യന്‍ കമ്പനികള്‍

വാഷിംഗ്ടണ്‍:| WEBDUNIA|
ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ പ്രമുഖ കമ്പനികളുടെ പുതിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 56 കമ്പനികള്‍ സ്ഥാനം നേടി. ‘ദി ഫോര്‍ബ്സ്‌ ഗ്ലോബല്‍ 2000’ എന്ന പേരിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

രാജ്യത്തെ പ്രമുഖ കമ്പനികളായ റിലയന്‍സ്‌ ഗ്രൂപ്പ്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓ‍ഫ്‌ ഇന്ത്യ,‌ ഓ‍യില്‍ ആന്‍ഡ്‌ നാച്വറല്‍ ഗ്യാസ്‌, ഐ സി ഐ സി ഐ ബാങ്ക്‌, ഇന്ത്യന്‍ ഓ‍യില്‍, എന്‍ടി പി സി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, സ്റ്റീല്‍ അതോറിറ്റി ഓ‍ഫ്‌ ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ്‌ ടൂബ്രോ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അമേരിക്കന്‍ കമ്പനികളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കമ്പനികളുടെ എണ്ണത്തിലും യു എസ് കമ്പനികളാണ് ഒന്നാമത്. 515 അമേരിക്കന്‍ കമ്പനികളാണ്‌ ഫോര്‍ബ്സ് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനില്‍ നിന്നു 210ഉം ചൈനയില്‍ നിന്നു 113ഉം കമ്പനികളാണ്‌ പട്ടികയില്‍ ഇടം നേടിയത്‌.

പട്ടികയില്‍ റിലയന്‍സ് (126), എസ് ബി ഐ(130), ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ്(155) ഐ സി ഐ സി ഐ ബാങ്ക്(182) എന്നീ സ്ഥാനങ്ങള്‍ നേടി. കമ്പനികളുടെ വില്‍പ്പന, ലാഭം, ഉല്‍പ്പന്നങ്ങള്‍, വിപണി മൂല്യം എന്നിവ കണക്കാക്കിയാണ് കമ്പനികളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :