ഫേസ്ബുക്ക് വിലയിട്ടു, ഓപെറയ്ക്ക് 1000 കോടി ഡോളര്‍ !

ഒസ്‌ലോ| WEBDUNIA|
PRO
ഓപെറ ബ്രൗസര്‍ വാങ്ങാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ആയിരം കോടി ഡോളറിന് ഓപെറ സ്വന്തമാക്കാനാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ ഇത് അവസാന വിലയാണെന്ന് ഉറപ്പിക്കാറായിട്ടില്ല. ലോകമെങ്ങുമായി 17 കോടി ഉപയോക്താക്കളുള്ള മിനി ബ്രൌസറാണ് ഓപെറ. അതുകൊണ്ടുതന്നെ വിലയില്‍ വിട്ടുവീഴ്ചകള്‍ക്ക് ഫേസ്ബുക്ക് അധികൃതര്‍ തയ്യാറാണ്.

എന്നാല്‍, ഓപെറയുടെ സ്ഥാപകനായ ജോണ്‍ എസ്‌ വോണ്‍ തെച്‌നെര്‍ ഈ ഇടപാടിനെതിരെ രംഗത്തുണ്ട്. ഫേസ്ബുക്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന തുക വളരെ കുറഞ്ഞതാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

2013ഓടെ 50 ലക്ഷം ഉപയോക്താക്കളെ ഓപെറ ലക്‍ഷ്യമിടുന്നുണ്ട്. എന്നാല്‍ എല്ലാവിധ എതിര്‍പ്പുകളും നീക്കി ഓപെറ വാങ്ങാന്‍ തന്നെയാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :