കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം മാസത്തില്‍ ഫെഡറല്‍ ബാങ്ക് 230.13 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ ക്യു 3 അറ്റാദായം 210.78 കോടിയായിരുന്നു. വര്‍ധന 9.18%. ത്രൈമാസ മൊത്ത വരുമാനം 9.87% വര്‍ധിച്ച് 1,895.92 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ മൊത്ത വരുമാനം 1,725.62 കോടിയായിരുന്നു.