കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 25 ജൂലൈ 2008 (14:56 IST)
രാജ്യത്തെ ഫാഷന്‍ ഡിസൈന്‍ വ്യവസായം 2012 ഓടെ 750 കോടി രൂപയുടേതായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസോച്ചെം റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ഈ മേഖല 290 കോടി രൂപയില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
നിലവില്‍ ആഗോള ഫാഷന്‍ ഡിസൈനിംഗ് വിപണിയിലെ മൊത്തം വിറ്റുവരവ് 1,80,000 കോടി രൂപയാണ്. പ്രതിവര്‍ഷം 10 -10.5 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. നിലവില്‍ ആഗോള ഫാഷന്‍ രംഗത്ത് ഇന്ത്യയുടെ വിഹിതം കേവലം 0.3 ശതമാനം മാത്രമാണ്.
രാജ്യത്തെ ഈ മേഖലയില്‍ കൂടുതല്‍ ഡിസൈനിംഗ് സ്ഥാപനങ്ങളും മറ്റും ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇത് ഈ രംഗത്ത് കൂടുതലായി 50,000 തൊഴില്‍ അവസരങ്ങള്‍ക്ക് അവസരമൊരുക്കും.
ലോകത്തെ പരുത്തി ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഈ രംഗത്തെ വൈദഗ്ദ്ധ്യവും വിദഗ്ദ്ധ തൊഴിലാളികളെയും ഫാഷന്‍ ഡിസൈന്‍ രംഗത്ത് വേണ്ട വിധം ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.