പൊടിയും വെള്ളവും പ്രശ്നമാകാതെ വീണ്ടും ഒരു മൊബൈല്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
വെള്ളം നിറച്ച ഗ്ലാസില്‍ മൊബൈല്‍ ഫോണ്‍ ഇട്ടുവച്ച് സോണി ഞെട്ടിച്ചുകളഞ്ഞു.

മൊബൈല്‍ഫോണിന്റെ പ്രധാന ശത്രുക്കളാണ് പൊടിയും വെള്ളവും ഇതിനെതിരെ പ്രതിരോധവുമായി വന്ന ഫോണ്‍ ശ്രദ്ധനേടിയിരുന്നു.

എക്‌സ്പീരിയ സെഡ്, സെഡ് ആര്‍ എന്നിവയായിരുന്നു ആ ഫോണ്‍ മോഡലുകള്‍. അവയുടെ പരസ്യം ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വച്ച മൊബൈലുകളായിരുന്നു.

എന്നാല്‍ ഡസ്റ്റ് പ്രൂഫും വാട്ടര്‍ പ്രൂഫുമായ ഫോണ്‍ ഇനി സാംസങും പുറത്തിറക്കുമെന്നാണ് അഭ്യൂഹം.


സാംസങ് ഗാലക്സി എസ് 5ലാണത്രെ ഈ ഫീച്ചറുകള്‍ ലഭ്യമാകാന്‍ പോകുന്നതെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക സ്ഥിരീകരണത്തിന് ഇനിയും കാത്തിരിക്കണമെങ്കിലും ഫോണിന്റെ പല സവിശേഷതകളും ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്.


5.2 ഇഞ്ച് സ്ക്രീനാണത്രെ, ഫിംഗര്‍ പ്രിന്റ് സ്കാനറും 167 എം‌പി ക്യാമറയും ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

2014ല്‍ നടക്കുന്ന ഡബ്ലിയു എം സി മീറ്റിംഗിലാകും സാംസങ് ഈ മൊബൈല്‍ ഔദ്യോഗികമായി അവതരിപ്പിക്കുക.


ചിത്രത്തിന് കടപ്പാട്- സാംസങ് വൈബ്സൈറ്റ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :