പെട്രോള്‍ വില വര്‍ധിപ്പിക്കും: ഐഒ‌സി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അടുത്തമാസം പെട്രോള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍‌ ആര്‍ എസ് ബട്ടൂല. നിലവില്‍ പെട്രോളിന് ലിറ്ററിന് 7.70 നഷ്ടത്തിലാണ് ഐ‌ഒ‌സി വില്‍ക്കുന്നത്.

കമ്പനിക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ നികത്തിയില്ലെങ്കില്‍ അടിയന്തരമായി വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ആര്‍ എസ് ബട്ടൂല പറയുന്നത്.

ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ ഒമ്പത് മാസം വില കുറച്ചുവിറ്റതിലൂടെ 1,250 കോടി രൂപയായിരുന്നു കമ്പനിക്കുണ്ടായ നഷ്ടം. ഈ പാദത്തിലത് 750 കോടി രൂപ കൂടി വരും- ആര്‍ എസ് ബട്ടൂല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :