പെട്രോള്‍ വില തല്‍ക്കാലം ഉയര്‍ത്തില്ല

മുംബൈ| WEBDUNIA|
PRO
PRO
പെട്രോളിയം ഉല്‍‌പന്നങ്ങളുടെ വിലയില്‍ പെട്ടന്നൊരു വര്‍ദ്ധന വരുത്താനുള്ള സാധ്യത കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌റ തള്ളിക്കളഞ്ഞു. ക്രൂഡ് വിലയില്‍ സ്ഥിരത വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ‍ എന്നും ദേവ്‌റ പറഞ്ഞു.

എല്ലാ ദിവസവും വില കൂടിയും കുറഞ്ഞുമിരിക്കുകയാണ്. വിലയില്‍ സ്ഥിരത പ്രകടമാവേണ്ടതുണ്ട്. ഒരു മാസമോ ആറാഴ്ചയോ വില നിരീക്ഷിച്ച ശേഷമേ തീരുമാനമെടുക്കൂ. മുംബൈയില്‍ ഒരു ചടങ്ങിനെത്തിയ ദേവ്‌റ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ 75 ഡോളറിലെത്തിയാല്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കുമ്പോള്‍ പരിഗണിക്കുമെന്നാണ് ദേവ്‌റ പറഞ്ഞത്. കഴിഞ്ഞ ജൂലൈ ഒന്നിന് പെട്രോള്‍ വില നാല് രൂപയും ഡീസല്‍ വില രണ്ട് രൂപയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :