പുത്തന്‍ സവിശേഷതകളും തൂവെള്ള നിറവുമായി ഹ്യുണ്ടായ് ‘ഗ്രാൻഡ് ഐ 10 സ്പെഷ്യല്‍ എഡിഷന്‍’ വിപണിയില്‍

ഇന്ത്യയിലെത്തിയതിന്റെ ഇരുപതാം വാർഷികാഘോഷത്തില്‍ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ ടെന്നി’ന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു.

ഹ്യുണ്ടായ്, കൊറിയ, ഗ്രാൻഡ് ഐ 10 സ്പെഷ്യല്‍ എഡിഷന് hundai, koria, grand i 10 special edition
സജിത്ത്| Last Modified ശനി, 28 മെയ് 2016 (09:52 IST)
ഇന്ത്യയിലെത്തിയതിന്റെ ഇരുപതാം വാർഷികാഘോഷത്തില്‍ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ ടെന്നി’ന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. പുത്തൻ ഗ്രാഫിക്സ്, കറുപ്പു നിറമുള്ള ബി പില്ലർ തുടങ്ങി കാറിനെ കാഴ്ചയിൽ കൂടുതൽ സ്പോർട്ടി ആക്കുന്ന നടപടികളാണ് ഈ പ്രത്യേക പതിപ്പിലെ വ്യത്യാസം. ഇതോടൊപ്പം ‘ട്വന്റീത്ത് ആനിവേഴ്സറി സ്പെഷൽ എഡീഷൻ’ എന്ന ബാഡ്ജിങ്ങും കാറിൽ ഇടംപിടിക്കും.

സ്പോർട്സ് വകഭേദം ആധാരമാക്കിയാണു ഹ്യുണ്ടായ് പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ഗ്രാൻഡ് ഐ 10' പ്രത്യേക പതിപ്പ് ലഭ്യമാവും. 6.2 ഇഞ്ച് ഓഡിയോ-വിഡിയോ സിസ്റ്റം, റെഡ് ആൻഡ് ബ്ലാക്ക് ട്രിം അപ്ഹോൾസ്ട്രി എന്നിവയാണ് കാറിന്റെ അകത്തളത്തിലെ പുതുമ. തൂവെള്ള നിറത്തിൽ മാത്രമാവും ‘ഗ്രാൻഡ് ഐ 10' പ്രത്യേക പതിപ്പ്
വിൽപ്പനയ്ക്കുണ്ടാവുക.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ 10’ അവതരണവേളയിൽ തന്നെ ഈ വിഭാഗത്തിൽ തരംഗം സൃഷ്ടിച്ചിരുന്നെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. 2014ൽ ‘ഇന്ത്യൻ കാർ ഓഫ് ദ് ഇയർ’ ബഹുമതി സ്വന്തമാക്കിയ ‘ഗ്രാൻഡ് ഐ 10’ ഇതുവരെ 3,08,000 യൂണിറ്റിന്റെ വിൽപ്പനയാണു കൈവരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡീസൽ എൻജിനുള്ള ‘ഗ്രാൻഡ് ഐ 10’ സ്പെഷൽ എഡീഷൻ സോളിഡിന് 6,60,062 രൂപയും സ്പെഷൽ എഡീഷൻ മെറ്റാലിക്കിന് 6,63,793 രൂപയുമാണു ഡൽഹി ഷോറൂമിൽ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :