പുതിയ ബാങ്ക് ചെക്കുകള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ചു

മുംബൈ| WEBDUNIA|
PRO
പുതിയ ബാങ്ക് ചെക്ക് നടപ്പിലാക്കാനുള്ള തീരുമാനം വീണ്ടും നീട്ടി. ചെക്ക് ട്രങ്കേഷന്‍ സംവിധാനം (സി ടി എസ്) നടപ്പാക്കുന്നതാണ് വീണ്ടും നീട്ടിയത്.

ജൂലൈ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 2013 ജനുവരി ഒന്നിന് സംവിധാനം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിടിഎസ് ചെക്കുകള്‍ എല്ലാ അക്കൌണ്ട് ഉടമകള്‍ക്കും വിതരണം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇത് ഏപ്രില്‍ ഒന്നിലേക്ക് നീട്ടുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. നിരവധി പഴയ ചെക്കുകള്‍ ഇപ്പോഴും ബാങ്കിംഗ് സംവിധാനത്തില്‍ എത്തുന്നതാണ് പുതിയ സംവിധാനം നടപ്പാക്കുന്ന നടപടി വീണ്ടും നീട്ടാന്‍ പ്രധാന കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :