പുതിയ പദ്ധതിയുമായി റിലയ്ന്‍സ് ഇന്‍‌ഷുറന്‍സ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 6 ജനുവരി 2010 (19:07 IST)
PRO
ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ മുന്‍‌നിരക്കാരായ റിലയ്ന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പുതിയ രണ്ട് പദ്ധതികള്‍ അവതരിപ്പിച്ചു. റിലയ്ന്‍സ് ജന്‍ സമൃദ്ധി പദ്ധതിയും റിലയ്ന്‍സ് ട്രെഡിഷണല്‍ സൂപ്പര്‍ നിക്ഷേപ പദ്ധതിയുമാണ് പുതിയ പ്രോഡക്ടുകള്‍.

എല്ലാ രംഗത്തെയും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് നീക്കമെന്‍ റിലയ്ന്‍സ് പ്രസിഡന്‍റ് മലയ് ഘോഷ് അറിയിച്ചു. ഗഡുക്കളായി അടയ്ക്കുന്ന ജന്‍ സമൃദ്ധി പദ്ധതിയിലൂടെ ജീവിതസംരക്ഷണവും സേവിംഗ്സുമാണ് ഉറപ്പുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിമാസം 50 രൂപ അടയ്ക്കുന്ന പദ്ധതി പോലും ഈ പ്ലാനില്‍ ലഭ്യമാണ്. ഈ പദ്ധതിയിലൂടെ പ്രീമിയം തുകയായി 100 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ല‌ക്‍ഷ്യം. ഗ്രാമീണ മേഖലയിലെ ജനങ്ങളെയാണ് ഈ പദ്ധതി ലക്‍ഷ്യം വെക്കുന്നത്.

സാമ്പത്തികമായ സുരക്ഷയും മിച്ചവും പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളെ ലക്‍ഷ്യം വെച്ചുള്ളതാണ് ട്രെഡീഷണല്‍ സൂപ്പര്‍ നിക്ഷേപ പദ്ധതിയെന്ന് ഘോഷ് വ്യക്തമാക്കി. പഞ്ചാബില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങുമെന്നും ഘോഷ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :