പി എന്‍ ബിക്ക് 59% ലാഭാളര്‍ച്ച

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 20 മെയ് 2009 (17:23 IST)
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന് നാലം പാദ അറ്റാദാ‍യത്തില്‍ 59 ശതമാനം വളര്‍ച്ച. മാര്‍ച്ച് 2009ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 59 ശതമാനം ഉയര്‍ന്ന് 865 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 544 കോടി രൂപ മാത്രമായിരുന്നു.

നാലാം പാദത്തിലെ മൊത്ത വരുമാനം 38 ശതമാനം ഉയര്‍ന്ന് 6098 കോടി രൂപയായി. മികച്ച അറ്റാദായം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 200 ശതമാനം ലാഭവിഹിതം നല്‍കുമെന്നും ബാങ്ക്‌വൃത്തങ്ങള്‍ വ്യക്തമാക്കി. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 20 രൂപയായിരിക്കും ലാഭവിഹിതമായി നല്‍കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം അറ്റാദായത്തില്‍ 51 ശതമാനം വളര്‍ച്ച കൈവരിക്കാനും ബാങ്കിനായി. 3090.90കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷമിത് 2048.80 കോടി രൂപ മാത്രമായിരുന്നു. മികച്ച പ്രവര്‍ത്തനഫലം റിപ്പോര്‍ട്ട് ചെയ്തിട്ടും ബോംബെ ഓഹരി വിപണിയില്‍ 2.10 ശതമാനം ഇടിഞ്ഞ് 677.60 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :