പാലിയേക്കരയിലെ ടോള്‍നിരക്ക് കൂട്ടേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം| WEBDUNIA|
PRO
തൃശൂര്‍ പാലിയേക്കരയിലെ ടോള്‍നിരക്ക് കൂട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്നാണ് തീരുമാനം. ടോള്‍നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പാലിയേക്കരയിലെ ടോള്‍ നിരക്ക് സെപ്തംബറില്‍ വര്‍ധിപ്പിച്ചിരുന്നു. അഞ്ച് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെയാണ് ടോള്‍നിരക്ക് കൂട്ടിയത്.

കാറിന് ഇരുവശത്തേക്ക് 95 രൂപയും ബസ്സിനും ചരക്ക് വാഹനങ്ങള്‍ക്കും 330 രൂപയും ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 165 രൂപയുമാണ് ഇതുപ്രകാരം ഈടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :