പലിശനിരക്ക് ഉയര്‍ത്തരുതെന്ന് ആനന്ദ് ശര്‍മ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 19 ജനുവരി 2011 (10:49 IST)
PRO
PRD
പണപ്പെരുപ്പം തടയാന്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതല്ലെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ . വ്യാവസായിക വളര്‍ച്ചയെ ഇത് ദോഷകരമായി ബാധിക്കും. വ്യാവസായിക വളര്‍ച്ച നവംബറില്‍ 2.7 ശതമാനത്തിലാണ്. അതിനാല്‍ വ്യാവസായിക മേഖലയ്ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കേണ്ടതുണ്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിക്കുള്ള കത്തിലാണ് ആനന്ദ് ശര്‍മ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പണപ്പെരുപ്പത്തിന് തടയിടേണ്ടത് അത്യാവശ്യമാണ്. പക്ഷേ വിലവര്‍ധന തടയാനുള്ള കുറുക്കുവഴി പലിശ വര്‍ധനയല്ല. പച്ചക്കറികളടക്കമുള്ള പ്രാഥമിക ഉല്പന്നങ്ങളുടെ വിലക്കയറ്റം വിലവര്‍ധന ലഭ്യതയിലെ കുറവുകൊണ്ടാണ്- ആനന്ദ് ശര്‍മ കത്തില്‍ പറയുന്നു.

റിസര്‍വ് ബാങ്കിന്റെ പണ-വായ്പാ നയ അവലോകനം ജനവരി 25നാണ്. ഈ യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് വ്യാവസായിക വളര്‍ച്ചയില്‍ ആശങ്കപ്പെട്ട് ആനന്ദ് ശര്‍മ ധനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :