പലിശ നിരക്കുയര്‍ത്തില്ലെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 2 ജനുവരി 2010 (11:46 IST)
PRO
നാണയപ്പെരുപ്പ ഭീഷണിയുണ്ടെങ്കിലും ജൂണ്‍ വരെ ഉയര്‍ത്തേണ്ടെന്ന തീരുമാനത്തിലാണ് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. മൂന്നാം പാദത്തിലെ വായ്പാ നയം റിസര്‍വ്വ് ബാങ്ക് ഈ മാസം ഒടുവില്‍ അവലോകനം ചെയ്യാനിരിക്കെയാണ് ബാങ്കുകള്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.

പലിശ നിരക്ക് ഉയര്‍ത്തുന്നത് അധിക പണമൊഴുക്കിന് ഇടയാകുമെന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍. അടുത്ത ആറുമാസത്തേക്ക് സി‌ആര്‍‌ആര്‍ നിരക്കിലും മറ്റും റിസര്‍വ്വ് ബാങ്കും കാര്യമായ മാറ്റം വരുത്താനിടയില്ലെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടല്‍.

നാണയപ്പെരുപ്പസമ്മര്‍ദ്ദം നേരിടുന്നതിനായിരിക്കും വായ്പാ നയ അവലോകനത്തില്‍ ശ്രദ്ധ ചെലുത്തുക എന്നാണ് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളും നല്‍കുന്ന സൂചന. വിപണിയുടെ ഉയര്‍ച്ചയും കൃത്യമായ പണമൊഴുക്കും ലക്‍ഷ്യം വെച്ചായിരിക്കും നയരൂപീകരണമെന്നും റിസര്‍വ്വ് ബാങ്കിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :