നോക്കിയ ആരു വാങ്ങും?

ഹെല്‍സിങ്കി| WEBDUNIA|
PRO
മൊബൈല്‍ഫോണ്‍ രംഗം ഒരു കാലത്ത് കൈയ്യടക്കിയിരുന്ന വില്‍പനയ്ക്ക് വച്ചിരിക്കുന്നതായാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. സ്മാര്‍ട്ട് ഫോണുകളുടെ രംഗപ്രവേശത്തോടെ വിപണി വിഹിതം കുറഞ്ഞതിനെത്തുടര്‍ന്ന് വില്‍ക്കാനൊരുങ്ങുന്ന നോക്കിയയെ ആരാണ് വാങ്ങുന്നതെന്നാണ് ഇപ്പോള്‍ ബിസിനസ് ലോകം ചര്‍ച്ച ചെയ്യുന്നത്.

മൈക്രോസോഫ്റ്റ്, കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവേ എന്നീ കമ്പനികള്‍ നോക്കിയയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവന്നും സൂചനയുണ്ട്.

നോക്കിയയെ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്നും അതിന് ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും ചൈന ആസ്ഥാനമായുള്ള ഹ്വാവേയുടെ കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം മേധാവി റിച്ചാര്‍ഡ് യൂ കഴിഞ്ഞ ദിവസം 'ഫിനാന്‍ഷ്യല്‍ ടൈംസ്' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

സംയുക്ത സംരംഭമായ നോക്കിയ സീമെന്‍സ് നെറ്റ്‌വര്‍ക്‌സിന്റെ കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇതു പുതുക്കാന്‍ നോക്കിയ തയ്യാറായില്ലെന്നതാണ് നോക്കിയ വില്‍പ്പനയ്ക്കു വയ്ക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :