നാലാംപാദ റിപ്പോര്‍ട്ട്: പ്രതീക്ഷയോടെ റിലയന്‍സ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 22 ഏപ്രില്‍ 2010 (18:21 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മികച്ച റിപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്. കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്നുള്ള ഗ്യാസ് ഉത്പാദനം വര്‍ധിപ്പിച്ചതിലൂടെ അറ്റാദായത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2009-10 വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 5,428 കോടി രൂപയായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 2008-09 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അറ്റാദായം 3,854 കോടി രൂപയായിരുന്നു.

2010 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ കമ്പനി 770 കോടി രൂപ മുന്‍കൂര്‍ നികുതി അടച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 365 കോടി മാത്രമായിരുന്നു. ഇതിനാല്‍ തന്നെ മികച്ച വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച നാലാം പാദ റിപ്പോര്‍ട്ട് വരാനിരിക്കെ റിലയന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :