നാരായണ മൂര്‍ത്തിക്ക് പുതിയ അംഗീകാരം

കൊളംബൊ| WEBDUNIA|
ഐടി മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രസിഡന്‍റ് മഹീന്ദ രാജ്‌പക്സെയുടെ അന്താരാഷ്ട്ര ഐ‌ടി ഉപദേഷ്ടാവായി ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയമിച്ചു. പുതിയ പദവി മൂര്‍ത്തി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ‘2009-ഇംഗ്ലീഷിന്‍റെയും ഐടിയുടെയും വര്‍ഷം‘ പരിപാടിയുടെ ഉദ്ഘാടന വേളയില്‍‌വച്ച് രാജ്പക്സെയും നാരായണമൂര്‍ത്തിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ശ്രീലങ്കയ്ക്ക് പ്രചോദനമാകുന്നതായി ചടങ്ങില്‍ രാജ്പക്സെ പറഞ്ഞു. ‘ഇന്ത്യയിലെ ഐടിയുടെ പിതാവ്‘ എന്നാണ് നാരായണ മൂര്‍ത്തിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

പദ്മ വിഭൂഷണ്‍ അവാര്‍ഡ് ജേതാവായ മൂര്‍ത്തി ഈയിടെ ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഒഫീസര്‍ സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. എങ്കിലും കമ്പനിയുടെ മുഖ്യ ഉപദേശകനായും ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :