നാനോ നേപ്പാളില്‍ കുതിച്ചുപായുന്നു

കാഠ്മണ്ഡു| WEBDUNIA| Last Modified ഞായര്‍, 10 ജൂലൈ 2011 (11:59 IST)
PRO
PRO
ടാറ്റയുടെ ചെറുകാറായ നാനോയ്ക്ക് നേപ്പാളില്‍ വന്‍ സ്വീകരണം. നാനോ നേപ്പാളിലെത്തിയത്തിയിട്ട് പത്ത് ദിവസത്തിനുള്ളില്‍ 350ല്‍ അധികം ബുക്കിംഗ് ആണ് കിട്ടിയിരിക്കുന്നത്. ജൂണ്‍ 26നാണ് നാനോ നേപ്പാളില്‍ പുറത്തിറക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും കുറഞ്ഞ കാറായ നാനോയ്ക്കു നേപ്പാളില്‍ ഏകദേശം 7.98 ലക്ഷമാണ് വില. അഞ്ചു ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കു നേപ്പാള്‍ ഈടാക്കുന്ന ഇറക്കുമതി നികുതി (സിബിയു) 240 ശതമാനമാണ്. ഇതാണ് നാനോയ്ക്ക് നേപ്പാളില്‍ വില കൂടാന്‍ കാരണം.

അന്തര്‍ദേശീയ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നേപ്പാളിന് പുറമെ ശ്രീലങ്കയിലേക്കും നാനോ കാറുകള്‍ കയറ്റി അയക്കാന്‍ തുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :