ദുബൈ|
WEBDUNIA|
Last Modified വെള്ളി, 8 ജനുവരി 2010 (18:37 IST)
PRO
ഇക്കൊല്ലത്തെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ജനുവരി 28 ന് തുടക്കമാകും. സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ക്കിടയിലാണ് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനായി ഒരുങ്ങുന്നത്.
സ്വര്‍ണ്ണ വിപണിയായിരിക്കും ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. ആകര്‍ഷകമായ ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമാണ് മേളയില്‍ സ്വര്‍ണ്ണവിപണിയില്‍ ഒരുക്കിയിരിക്കുന്നത്. പോയ വര്‍ഷം സ്വര്‍ണ്ണം വാങ്ങാനായി എത്തിയ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യാക്കാരാണെന്ന് ദുബൈ ഇവന്റ്സ് ആന്റ് പ്രമോഷന്‍സ് എസ്റ്റാബ്ലിഷ്മെന്റിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി മൊഹമ്മദ് കമാലി പറഞ്ഞു.
ഇക്കൊല്ലം ഇന്ത്യന്‍ സന്ദര്‍ശകരില്‍ പത്തുശതമാനം വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറായിരത്തോളം ചില്ലറവില്‍പനക്കാരാണ് ഫെസ്റ്റിവലില്‍ അണിനിരക്കുക. ഇതില്‍ അറുപത് ശതമാനത്തോളം ജ്വല്ലറി ഉല്പന്നങ്ങളുടെ വില്പനക്കാരാകും.
ഫെസ്റ്റിവല്‍ ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കും. 2.67 യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ഇക്കുറി ഫെസ്റ്റിവലില്‍ പ്രതീക്ഷിക്കുന്നത്.