ഡോര്‍ ലോക്ക്: ഹൂണ്ടായ് വില്‍‌പന നിര്‍ത്തി

സോള്‍| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (15:45 IST)
PRO
ദക്ഷിണകൊറിയന്‍ വാഹന നിര്‍മാണക്കമ്പനിയായ ഹൂണ്ടായ് മോട്ടോഴ്സ് യുഎസിലെ തങ്ങളുടെ 2011 സൊണാറ്റ സിഡാന്‍ മോഡലിന്‍റെ വില്‍‌പന താല്‍ക്കാലികമായി നിര്‍ത്തി. ഡോര്‍ ലോക്കിലെ പ്രശ്നമാണ് വില്‍‌പന നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

മുന്‍ ഭാഗത്തെ ലാച്ചുകളില്‍ കാര്യമായ പിശക് ശ്രദ്ധയില്‍‌പ്പെട്ടതിനെത്തുടര്‍ന്നാണ് ഹൂണ്ടായ് ഡീലര്‍മാരെ ബന്ധപ്പെട്ട് വില്‍പന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഏതാണ്ട് 5000 വാഹനങ്ങള്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടായിരിക്കാമെന്നാണ് വിലയിരുത്തുന്നത്. യുഎസിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു സൊണാറ്റയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. പുതിയ നീക്കത്തോട് നിക്ഷേപകര്‍ വികാരപരമായാണ് പ്രതികരിക്കുന്നത്.

വാഹനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട വ്യക്തമാക്കിയ ഉടനെയാണ് ഹൂണ്ടായുടെ പ്രസ്താ‍വന. ആക്സിലേറ്റര്‍ ബ്രേക്ക് പ്രശ്നങ്ങളില്‍ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഏതാണ്ട് 9 മില്യന്‍ വാഹനങ്ങള്‍ ആഗോളതലത്തില്‍ ടൊയോട്ട പിന്‍‌വലിച്ചിരുന്നു.

ഹൂണ്ടായുടെ അലബാമ പ്ലാന്‍റില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഏതാണ്ട് 1300 സൊണാറ്റാ മോഡല്‍ വാഹങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അതേസമയം ഡോര്‍ പ്രശ്നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു. യുഎസില്‍ 4.5 ശതമാനം വിപണി വിഹിതം നേടാനാണ് കമ്പനിയുടെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :