ഡിഎല്‍എഫ് അറ്റാദായത്തില്‍ വന്‍ ഇടിവ്

മുംബൈ| WEBDUNIA|
റിയാലിറ്റി സംരംഭമായ ഡിഎല്‍എഫ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 79 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനി അറ്റാദായത്തില്‍ നേരിട്ടത്.

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 396 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷം ഈ കാലയളവില്‍ അറ്റാദായം 1863.97 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനത്തിലും 57 ശതമാനത്തിന്‍റെ ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ 3,810.62 കോടി രൂപയില്‍ നിന്ന് 1,649.86 കോടി രൂപയായാണ് വരുമാനം ഇടിഞ്ഞത്.

അറ്റാദായത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഡിഎല്‍എഫ് ഇടിവ് നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ 93 ശതമാനത്തിന്‍റെ ഇടിവാണ് അറ്റാദയത്തില്‍ സംഭവിച്ചിരുന്നത്. പ്രതി ഓഹരി വരുമാനം 10.92 രൂപയില്‍ നിന്ന് 2.33 രൂപയായി കുറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :