ടാറ്റയുടെ നാനോ ശ്രീലങ്കയിലെത്തി

മുംബൈ| WEBDUNIA| Last Modified ശനി, 28 മെയ് 2011 (20:33 IST)
PRO
PRO
ടാറ്റാ മോട്ടോര്‍സിന്റെ ചെറുകാറായ നാനോ ശ്രീലങ്കയില്‍ പുറത്തിറക്കി. ഇന്ത്യക്ക് പുറമെ മറ്റൊരു രാജ്യത്ത് ആദ്യമായാണ് നാനോ പുറത്തിറക്കുന്നത്.

മറ്റ് രാജ്യങ്ങളിം നാനോ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റ് രാജ്യങ്ങളിലും നാനോ പുറത്തിറക്കുമെന്ന് മോട്ടോര്‍സിന്റെ എം ഡി( ഇന്ത്യയിലെ) ടെലാംഗ് പറഞ്ഞു.

നാനോയ്ക്ക് പുറമെ മറ്റ് അഞ്ച് വാണിജ്യ വാഹനങ്ങള്‍ കൂടി ടാറ്റ ശ്രീലങ്കയില്‍ പുറത്തിറക്കിയിട്ടുണ്ട്. ടാറ്റ ഡിവോ, ടാറ്റ മാര്‍കോപോളോ, ടാറ്റ പ്രൈമ, ടാറ്റ ട്രക്ക്, ടാറ്റ ഏസ് എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :