ടാറ്റ സ്റ്റീലിന്‍റെ അറ്റാദായത്തില്‍ നഷ്ടം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2009 (18:11 IST)
ടാറ്റ സ്റ്റീലിന്‍റെ ആദ്യപാദ അറ്റാദായത്തില്‍ 2,238.53 കോടി രൂപയുടെ നഷ്ടം. ബോംബെ ഓഹരിവിപണിയില്‍ കമ്പനി ഫയല്‍ ചെയ്ത സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ കൊല്ലം 3,914.62 കോടി രൂപയുടെ ലാഭമായിരുന്നു ആദ്യപാദ അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ മൊത്തവരുമാനം 23,292.31 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 43,496.17 കോടിയായിരുന്നു വരുമാനം.

ടാറ്റയുടെ ഓഹരികളിലും ഇന്ന് കാര്യമായ മുന്നേറ്റമുണ്ടായില്ല. 438.90 രൂപയ്ക്കാണ് ഷെയറുകള്‍ വിറ്റുപോയത്. കഴിഞ്ഞ ദിവസത്തെക്കള്‍ 4.60 ശതമാനം കുറവാണ് ഈ നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :