ജൂണില്‍ എഫ്ഡിഐ ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2009 (12:58 IST)
PRO
PRO
രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ദ്ധന. എട്ട് ശതമാനം ഉയര്‍ച്ചയാണ് ജൂണിലെ വിദേശ നിക്ഷേപത്തില്‍ അനുഭവപ്പെട്ടത്.

2.58 ബില്യണ്‍ ഡോളറാണ് ജൂണിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രമോഷന്‍ കൌണ്‍സില്‍ സെക്രട്ടറി അജയ് ശങ്കര്‍ ആണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 2.39 ബില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. മെയ് മാസത്തില്‍ ഇത് 2.1 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 30 ശതമാനത്തോളം കുറവുണ്ടായി. 7.02 ബില്യണ്‍ ഡോളറാണ് നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലെ വിദേശ നിക്ഷേപം. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 10.07 ബില്യണ്‍ ഡോളറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :