ജിഎം ജീവനക്കാരെ കുറയ്ക്കുന്നു

ബാംഗളൂര്‍| WEBDUNIA|
മുന്‍നിര വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് വടക്കന്‍ അമേരിക്കയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നവംബര്‍ ഒന്നോടെ കമ്പനി അമേരിക്കയില്‍ 5000 ജീവനക്കാരെ കുറയ്ക്കുമെന്നാണ് പ്രമുഖ ദിനപത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കമ്പനിയുടെ പുതിയ സാമ്പത്തിക നയത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് കമ്പനി ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. വെള്ളക്കോളര്‍ ജീവനക്കാരെ മാത്രമാക്കും ഈ നടപടി ബാധിക്കുക. ഈ പദ്ധതിയിലൂടെ 10 ബില്യണ്‍ ഡോളര്‍ ലാഭിക്കാനാണ് ജനറല്‍ മോട്ടോഴ്സ് ലക്‌ഷ്യമിടുന്നത്. റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യ പരിപാലന ചിലവുകളിലും ജീവ്നക്കാരുടെ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളിലും കുറവ് വരുത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ തൊഴില്‍ നഷ്ടമാകുന്ന ജീവനക്കാരുടെ എണ്ണത്തെ കുറിച്ചോ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന രീതിയുടെയൊ വിശദാംശങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :