ജയിംസ്‌ബോണ്ട് വന്നാലും രക്ഷയില്ല, കടം 1103 കോടി രൂപ

മുംബൈ| WEBDUNIA|
PRO
ഇന്ത്യയില്‍ പതിനഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച ജെയിംസ് ബോണ്ട് താരം പിയേഴ്സ് ബ്രോസ്നനും അമിതാഭ് ബച്ചനും അംബാസഡര്‍മാരായ റീഡ് ആന്‍ഡ് ടെയ്ലറിന്‍റെ ഇന്ത്യയിലെ പ്രൊമോട്ടറായ നിതിന്‍ കാസ്ലിവാല്‍ നേതൃത്വം വഹിക്കുന്ന എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് റീഡ് ആന്‍ഡ് ടെയ്ലറിലുള്ള ഭൂരിഭാഗം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നു.

ഐപിഒയിലൂടെ 1000 കോടി രൂപ സമാഹരിച്ച് ലിസ്റ്റ് ചെയ്യാന്‍ റീഡ് ആന്‍ഡ് ടെയ്ലര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനു ശേഷമാണു എസ്കെഎന്‍എല്‍ വില്‍പ്പനയ്ക്കൊരുങ്ങുന്നത്.

2011-12 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എസ്കെഎന്‍എല്ലിന്‍റെ കടം 4,372 കോടി രൂപ. ഇതില്‍ റീഡ് ആന്‍ഡ് ടെയ്ലര്‍ ബിസിനസ് സമ്മാനിച്ച നഷ്ടം 1103 കോടി രൂപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :