ഗ്രൂപ്പ് എസ്എംഎസിനും എംഎംഎസുകള്‍ക്കും രാജ്യമെങ്ങും നിയന്ത്രണം

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
അസം കലാപത്തെ തുടര്‍ന്നു തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനാല്‍ ഗ്രൂപ്പ് മെസേജ്, മള്‍ട്ടീമീഡിയ മെസേജ് എന്നിവയ്ക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി.

അജ്ഞാത എസ്എംഎസുകളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും ഭീതിയാല്‍ നഗരങ്ങളില്‍ നിന്ന് കൂട്ടമായി അവരവരുടെ നാട്ടിലേക്കു മടങ്ങുന്നതിന്‍െറ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

15 ദിവസത്തേക്കാണ് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതെന്ന് യൂണിയന്‍ ഹോം സെക്രടറി ആര്‍ കെ സിംഗ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗത്തോട് ടെലികോം ഓപ്പറേറ്റേര്‍സിന് നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടു.തെറ്റിദ്ധാരണ പരത്തുന്നെന്നു കരുതുന്ന വെബ്‌സൈറ്റുകളും പരിശോധിച്ചു വരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :