ഗാര്‍‌വെയര്‍ ഹ്യോസങ്ങ് ബൈക്ക് ഇന്ത്യയിലെത്തി

മുംബൈ| WEBDUNIA|
PRO
PRO
ദക്ഷിണ കൊറിയന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളാ‍യ S&T മോട്ടോര്‍സിന്റെ ഹ്യോസങ്ങ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ഇന്ത്യന്‍ കമ്പനിയായ ഗാര്‍വെയര്‍ ഗ്രൂപ്പായിരിക്കും ഇതിന്റെ ഇന്ത്യയിലെ നിര്‍മ്മാണവും ഇറക്കുമതിയും നിര്‍വഹിക്കുക. ഗാര്‍വെയറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു കമ്പനി. ഇപ്പോള്‍ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും തുടര്‍ന്ന് 51:49 എന്ന രീതിയില്‍ ഓഹരികള്‍ കൈമാറുമെന്നും ഗാര്‍വെയറിന്റെ എം ഡി ദിവ്യ ഗാര്‍വെയര്‍ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലായി S&T-യുടെ ഗിയറുകളില്ലാത്ത സ്കൂട്ടറുകളും ഇലക്ട്രിക് സ്കൂട്ടറുകളും, 250 സിസി, 125 സിസി ബൈക്കുകളും ഉള്‍പ്പടെ എസ് ആന്റ് ടിഎല്ലാ വിധ ഉല്പന്നങ്ങളും നിരത്തിലിറക്കുമെന്നും ഗാര്‍വെയര്‍ അധികൃതര്‍ അറിയിച്ചു.

സ്പോര്‍ട്ട്‌സ് ബൈക്കായ ‘ജിടി 650 ആര്‍’, ‘ക്രൂയിസര്‍ എസ്ടി 7’ ഹ്യോസങ്ങ് ബൈക്കുകളാണ് വെള്ളിയാഴ്ച്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. 650 സിസി എഞ്ചിന്റേതാണ് ജിടി 650 ആര്‍. ഇത് തന്നെ രണ്ട് തരത്തില്‍ ലഭ്യമാണ് വില 4.75 ലക്ഷം അല്ലെങ്കില്‍ 4.90 ലക്ഷം. അതേസമയം എസ്ടി 7-ന് 5.69 ലക്ഷവുമാണ് വില. ഇതുവരെ തങ്ങള്‍ക്ക് 25 ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.

പൂനെ, മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി, ഗോവ എന്നീ അഞ്ച് സ്ഥലങ്ങളിലായാണ് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഈ രണ്ട് മോഡല്‍ ബൈക്കുകളുടെയും അസംബിള്‍ ചെയ്യാത്ത അഞ്ഞൂറ് എണ്ണമാണ് കമ്പനി എത്തിച്ചിരിക്കുന്നത്. അസംബ്ലിംഗ് യൂണിറ്റിന്റെ നിര്‍മ്മാണത്തിന് മാത്രമായി ഇരുപത് കോടി രൂപയാണ് കമ്പനി വകയിരുത്തിയിട്ടുള്ളത്.

വിപണനത്തിനും പരസ്യങ്ങള്‍ക്കുമായി 20 കോ‍ടി രൂപയും ചെലവിടുമെന്ന് ഗാര്‍വെയറിന്റെ എംഡി ദിവ്യ ഗാര്‍വയര്‍ പറഞ്ഞു. അഞ്ചര ശതമാനം നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനായി എച്ച്‌ഡി‌എഫ്‌സി ബാങ്കുമായി ധാരണയില്‍ എത്തിയതായും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :