ഗള്‍ഫിലേക്ക് പറക്കാന്‍ സ്പൈസ്‌‌ജെറ്റ്

ന്യൂഡല്‍‌ഹി: | WEBDUNIA|
ഗള്‍ഫ് രാജ്യങ്ങള്‍, ചൈന, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റും തയ്യാറെടുക്കുന്നു. വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളിലാവും ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് കമ്പനി ആരംഭിക്കുന്നത്. സ്പൈസ് ജെറ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സിദ്ധാന്ത ശര്‍മ്മ പറഞ്ഞതാണിത്.

നിലവിലെ വ്യോമയാന നിയമങ്ങളിലുള്ള കര്‍ക്കശ നിലപാടുകള്‍ക്ക് ഇളവ് അനുവദിക്കുകയാണെങ്കില്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു. ഇതില്‍ ഇളവു ലഭിച്ചാല്‍ 2010 ജൂണോടെ വിദേശ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പരിചയമുള്ള വിമാന കമ്പനികള്‍ക്ക് മാത്രമേ നിലവിലെ നിയമം അനുസരിച്ച് വിദേശ വിമാന സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയുള്ളു. ഇതിലാണ് ഇളവു വേണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്.

ഇതിന് അനുമതി ലഭിക്കുകയാണെങ്കില്‍ കമ്പനി 10 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്നും ജെയിന്‍ പറഞ്ഞു. 2013 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയും വിമാനങ്ങള്‍ മതിയാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടലുകള്‍. ഇപ്പോള്‍ തന്നെ കമ്പനി 10 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേറ്ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :