ഗഡ്കരിയുടെ കമ്പനി ഏഴു കോടി രൂപയുടെ നികുതി വെട്ടിച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 6 മെയ് 2013 (10:36 IST)
PRO
ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള പൂര്‍ത്തി ഗ്രൂപ്പ് ഏഴു കോടി രൂപയുടെ ആദായ നികുതി വെട്ടിച്ചുവെന്ന് ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ തെളിഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇടപാടുകളിലാണ് വെട്ടിപ്പ്. എന്നാല്‍ രണ്ടു വര്‍ഷമായി ഗഡ്കരിക്ക് കമ്പനിയുമായി ബന്ധമില്ലെന്നും പൂര്‍ത്തി ഗ്രൂപ്പ് അവകാശപ്പെട്ടു.
നോട്ടീസ് ലഭിച്ചാല്‍ എംഡി സുധീര്‍ ദിവെ നികുതി ഉപദേഷ്ടാക്കളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും നികുതി കണക്കാക്കല്‍ നോട്ടീസ് അയയ്ക്കുന്നത് സാധാരണ നടപടിക്രമമാണ്. ഇതു ലഭിച്ചതുകൊണ്ട് കുറ്റം ചെയ്തുവെന്ന് അര്ഥമാക്കേണ്ടെന്ന് പൂര്‍ത്തി ഗ്രൂപ്പ് പിആര്‍ഒ നിതിന്‍ കുല്‍ക്കര്‍ണി.
പൂര്‍ത്തി ഗ്രൂപ്പിന്റെ മുംബൈ, പൂനെ, നാഗ്പുര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പിന് ആധാരമായ രേഖകള്‍ കണ്ടെത്തിയത്. ബിജെപി അധ്യക്ഷ സ്ഥാനത്ത് നിതിന്‍ ഗഡ്കരിക്കു രണ്ടാമൂഴം നിഷേധിച്ചത് പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട അഴിമതിയാരോപണമായിരുന്നു.