കൊച്ചി-കുവൈറ്റ് പ്രതിദിന സര്‍വീസ് ആരംഭിച്ചു

ദുബൈ| WEBDUNIA| Last Modified തിങ്കള്‍, 24 ജൂണ്‍ 2013 (15:24 IST)
PRO
ജെറ്റ് എയര്‍വേസ് കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിച്ചു. അബുദാബി വഴിയായിരിക്കും സര്‍വീസെന്നും ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

170 സീറ്റുകള്‍ വീതമുള്ളബോയിംഗ് 737 എന്‍ജി വിമാനങ്ങളാണ് സര്‍വീസിനുപയോഗിക്കുക. നിലവില്‍ ജെറ്റ് എയര്‍വേസ് മുംബൈ- അബുദാബി റൂട്ടില്‍ 11 നേരിട്ടുള്ള സര്‍വീസുകളും ന്യൂഡല്‍ഹി- അബുദാബി റൂട്ടില്‍ ഏഴ് സര്‍വീസുകളും നടത്തുന്നുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് കമ്പനി സിഒഒ അഹമ്മദ് അല്‍ ഹദ്ദാബി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :